
ലിസി ഷിജി
കോട്ടയം: നട്ടാശേരി പുത്തേട്ടുകളം ലിസി ഷിജി (57) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്നു മൂന്നിന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിക്കും. തുടർന്നു മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തിൽ കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. പരേത മുടിയൂര്‍ക്കര കന്നുകുളം മുകളേല്‍ (വഴിയില്‍) കുടുംബാംഗം. ഭര്‍ത്താവ്: ഷിജി ജോസഫ് (സാബു, വ്യാപാരി കോട്ടയം വെജിറ്റബിള്‍ മാര്‍ക്കറ്റ്). മക്കള്‍: ജിപ്സണ്‍ പി. ഷിജി (കാനഡ), ലിപ്സണ്‍ പി. ഷിജി (കാനഡ). ആലപ്പുഴ തത്തമ്പള്ളി സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. ജോസ് മുകളേല്‍ സഹോദരനും ബ്രദര്‍ എഫ്രേം (വാഗമണ്‍ കുരിശുമല ആശ്രമം) ഭര്‍തൃസഹോദരനുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions