
സിസ്റ്റർ ട്രീസ എഫ്സിസി
കോഴിക്കോട്: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ താമരശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ ഈരൂട് സെന്റ് അൽഫോൻസ കോണ്‍വെന്റിലെ അംഗം സിസ്റ്റർ ട്രീസ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കല്യാണ്‍ മുൻ രൂപത ബിഷപ് എമെരിറ്റസ് മാർ തോമസ് ഇലവനാലിന്റെ മുഖ്യ കാർമികത്വത്തിൽ ഈരൂട് സെന്റ് അൽഫോൻസ കോണ്‍വന്റ് സെമിത്തേരിയിൽ. ചങ്ങനാശേരി ആനിത്തോട്ടത്തിൽ മാത്യു - മറിയം ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ.ആനന്ദ് എസ് വിഡി, മേരിക്കുട്ടി, അന്നമ്മ, ക്ളാരമ്മ, ജെസ്സി, സിസിലി, റീത്ത, ജോസ്. പരേത ചെന്പൻതൊട്ടി, കുടിയാന്മല, കണ്ണോത്ത്, മഞ്ഞക്കുന്ന്, മുക്കം, പന്തല്ലൂർ, കക്കയം, പൂതംപാറ, വേനപ്പാറ, വലിയകൊല്ലി, കൂടത്തായി, ഈരൂട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions