
ഫാ.ജോൺ പറോക്കാരൻ
തൃശൂർ: പ്രശസ്ത ധ്യാന പ്രസംഗകനും സിഎംഐ സഭാംഗവുമായ ഫാ.ജോൺ പറോക്കാരൻ(79) അന്തരിച്ചു. നാളെ രാവിലെ 8.30-ന് തലോർ ഇൻഫന്റ് ജീസസ് മൊണാസ്ട്രിയിൽ മൃതദേഹം കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. ഇരിങ്ങാലക്കുട തുമ്പൂർ പറോക്കാരൻ പരേതരായ ലോനപ്പന്- കുഞ്ഞില ദന്പതികളുടെ മകനാണ്. ഗലീലി ചിയ്യാരം, പുല്ലൂർ, വരന്തരപ്പിള്ളി, ചാലക്കുടി കാർമൽ ആശ്രമം, മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിലിപ്പീൻസ്, കെനിയ തുടങ്ങിയ രാജ്യങ്ങളിലും ശുശ്രൂഷ നടത്തിയിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions