
സിസ്റ്റർ ജൂഡി ഫ്രാൻസിസ് യുഎംഐ
കണ്ണൂർ: അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സന്യാസിനി സഭാംഗം സിസ്റ്റർ ജൂഡി ഫ്രാൻസിസ് (80) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 11ന് കോഴിക്കോട് നിർമല ആശുപത്രി കാന്പസിലെ ബ്രിജിദ ഭവൻ കോൺവെന്റ് ചാപ്പലിൽ ആരംഭിച്ച് ഹോളി റെഡീമർ പള്ളി സെമിത്തേരിയിൽ നടക്കും. കണ്ണൂർ, പുഞ്ചക്കാട്, കുറുമാത്തൂർ, മംഗര, തഞ്ചാവൂർ, പരിയാരം, കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു. തമിഴ്നാട് ഊട്ടി രൂപത സെന്റ് ജോസഫ് ഇടവകയിൽ പരേതരായ ഡേവിഡ് ഫ്രാൻസിസ്-അർപ്പുത മേരി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ആന്റണി, അരുൾദാസ്, മാർസെലിൻ, സൂസൈ ബർണാഡ്, റീത്ത ഫിലിപ്പ്, സിസ്റ്റർ മർട്ടീന (എഫ്എച്ച്ഐസി), അർപ്പുത സാമി, അമലോത്ഭവ മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions