Obituary
സി​സ്റ്റ​ർ മേ​രി മ​ത്തേ​വൂ​സ് പു​ണ​ര്‍​ത്താം​കു​ന്നേ​ല്‍ എ​സ്എ​ച്ച്

പേ​രാ​വൂ​ർ: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രൊ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ മേ​രി മ​ത്തേ​വൂ​സ് പു​ണ​ര്‍​ത്താം​കു​ന്നേ​ല്‍ എ​സ്എ​ച്ച് (78) അ​ന്ത​രി​ച്ചു. ഇ​ന്ന് 7.30ന് ​ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ട​ത്തൊ​ട്ടി സാ​ങ്റ്റ മ​രി​യ ഭ​വ​ന്‍ ചാ​പ്പ​ലി​ൽ ദി​വ്യ​ബ​ലി​യും തു​ട​ര്‍​ന്ന് 9.30 ന് ​തൊ​ണ്ടി​യി​ല്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ല്‍ മൃ​ത​സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും. തൊ​ണ്ടി​യി​ല്‍, ഉ​ദ​യ​ഗി​രി, തൊ​ക്കി​ല​ങ്ങാ​ടി, ക​രു​വ​ഞ്ചാ​ല്‍, ഉ​ദ​ന, ഹെ​ഗ്ള എ​ന്നി​വി​ട​ങ്ങ​ളി​ലും സി​ദ്ധാ​പു​രം ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍, സു​പ്പീ​രി​യ​ര്‍, ഫോ​ര്‍​മേ​ഷ​ന്‍ ടീ​മം​ഗം, വി​കാ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ എ​ന്നീ പ​ദ​വി​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ജ​ര്‍​മ​നി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ 23 വ​ര്‍​ഷ​വും സേ​വ​നം ചെ​യ്തു. പൈ​സ​ക്ക​രി ഇ​ട​വ​ക​യി​ലെ പ​രേ​ത​നാ​യ പു​ണ​ര്‍​ത്താം​കു​ന്നേ​ല്‍ ഏ​ബ്ര​ഹാം-​ക്ലാ​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു, പാ​പ്പ​ച്ച​ന്‍, ഫി​ലോ​മി​ന, ജോ​സ്, ബെ​ന്നി, സി​സ്റ്റ​ർ ആ​നി​സ് ഏ​ബ്ര​ഹാം എ​സ്എ​ച്ച് (മാ​ന​ന്ത​വാ​ടി), വ​ത്സ​മ്മ കി​ഴ​ക്കേ​ല്‍, ആ​ലീ​സ് പ​യ്യ​മ്പ​ള്ളി, പ​രേ​ത​യാ​യ റോ​സ​മ്മ