Obituary
സി​സ്റ്റ​ർ ആ​ഗ്ന​റ്റ് സി​എം​സി

കോ​ത​മം​ഗ​ലം സി​എം​സി പാ​വ​നാ​ത്മ പ്രോ​വി​ൻ​സ് കോ​ത​മം​ഗ​ലം മ​ഠാ​ഗ​മാ​യ സി​സ്റ്റ​ർ ആ​ഗ്ന​റ്റ് (എം.​പി. സെ​ലി​ൻ-83) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ഇ​ന്നു 2.30ന് ​കോ​ത​മം​ഗ​ലം ക​ർ​മ​ലീ​ത്താ​മ​ഠം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് സം​സ്കാ​രം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. നെ​ടി​യ​ശാ​ല ഇ​ട​വ​ക മു​ഴു​ത്തേ​റ്റ് (ക​ണ്ണം​ത​ട​ത്തി​ൽ) പ​രേ​ത​രാ​യ പോ​ൾ- അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. നെ​ടി​യ​ശാ​ല, ആ​ര​ക്കു​ഴ, കൂ​മ്പ​ൻ​പാ​റ, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യും മ​ല​യി​ൻ​കീ​ഴ്, പെ​രു​മ്പ​ല്ലൂ​ർ, കാ​ർ​മ​ൽ​ഹി​ൽ കാ​ര​ക്കു​ന്നം എ​ന്നീ ഭ​വ​ന​ങ്ങ​ളി​ൽ സു​പ്പീ​രി​യ​റാ​യും കു​റു​പ്പം​പ​ടി, ആ​ലു​വ ജ​ന​റ​ലേ​റ്റ്, ക​ല്ലാ​നി​ക്ക​ൽ, ചാ​വ​റ​വി​ല്ല എ​ന്നീ മ​ഠ​ങ്ങ​ളി​ൽ അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ലൂ​ക്കാ​ച്ച​ൻ, വ​ർ​ഗീ​സ്, ആ​നീ​സ്, മോ​ളി, ബേ​ബി​ച്ച​ൻ, പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി.