
സിസ്റ്റർ ജെറോസ്
ഒളരിക്കര: സിഎച്ച്എഫ് നവജ്യോതി പ്രോവിൻസിലെ ഒളരിക്കര ഹോളി ഫാമിലി ഭവനാംഗമായ സിസ്റ്റർ ജെറോസ് (95) അന്തരിച്ചു. വെള്ളാങ്കല്ലൂർ ചിറമ്മൽ കോലംകണ്ണി മത്തായി-മേരി ദന്പതികളുടെ മകളാണ്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഒളരിക്കര ഹോളി ഫാമിലി കോണ്‍വന്റിൽ. അരണാട്ടുകര, ചേലക്കര, ചെന്പൂക്കാവ് എന്നിവിടങ്ങളിൽ ഹൈസ്കൂൾ ക്ലർക്കായും ചെവ്വൂർ, പൂമല, വടൂക്കര, മുക്കാട്ടുകര, പൂവത്തിങ്കൽ, തലോർ, അയ്യന്തോൾ, ഒളരിക്കര, എന്നിവിടങ്ങളിൽ അസിസ്റ്റന്റ് സുപ്പീരിയർ, ട്രഷറർ, ഫീൽഡ് സൂപ്പർവൈസർ, ഫാമിലി അപ്പോസ്തോലേറ്റ് എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹോദരങ്ങൾ: റോസി, സിസ്റ്റർ ട്രീസ റോസ് സിഎച്ച്എഫ്, പരേതരായ ആന്റണി, മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions