Obituary
ഫാ. ഏ​ബ്ര​ഹാം പ​ള​ളി​വാ​തു​ക്ക​ല്‍ എ​സ്ജെ

കോഴിക്കോട്: ഈ​ശോ​സ​ഭാ വൈ​ദി​ക​നാ​യ ഫാ. ​ഏ​ബ്ര​ഹാം പ​ള​ളി​വാ​തു​ക്ക​ല്‍ എ​സ്ജെ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​മ​ലാ​പ്പ​റ​മ്പ് ക്രൈ​സ്റ്റ് ഹാ​ള്‍ പള്ളിയി​ല്‍. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് ക്രൈ​സ്റ്റ് ഹാ​ള്‍ ജെ​സ്യൂ​ട്ട് ഹൗ​സി​ല്‍​വ​ച്ചാ​ണ് മ​രി​ച്ച​ത്.​ ഫാ. ഏ​ബ്ര​ഹാം പ​ള​ളി​വാ​തു​ക്ക​ല്‍ 1939 ഡി​സം​ബ​ര്‍ 11ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍​ ക​രു​വാ​റ്റ എ​ന്ന സ്ഥ​ല​ത്ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ല്‍ പ​രേ​ത​രാ​യ ചെ​റി​യാ​ന്‍-അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ചു.​പ​രേ​ത​രാ​യ എം.​സി.​ജോ​സ​ഫ്, എം.​സി.​ നൈ​നാ​ന്‍ , സി​സ്റ്റ​ര്‍ സ്‌​കോ​ളാ​സ്റ്റി​ക്ക എ​സ്ഡി, സി​സ്റ്റ​ര്‍ ജെ​ര്‍​ത്രൂ​ഡ് ഹോ​ളി​ക്രോ​സ്, സി​സ്റ്റ​ര്‍ മേ​രി​ഗ്രേ​സ് എ​ഫ്സി​സി, സി​സ്റ്റ​ര്‍ മേ​രി ഡൊ​ളോ​റ​സ് സെ​ന്‍റ് ജോ​സ​ഫ്‌​സ് ല​യ​ണ്‍​സ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം 1958 മെ​യ് 17ന് ​ഈ​ശോ​സ​ഭ​യി​ല്‍ ചേ​ര്‍​ന്നു.​ കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍​നി​ന്ന് ബി​എ ഇ​ക്ക​ണോ​മി​ക്‌​സി​ല്‍ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. ദൈ​വ​ശാ​സ്ത്ര പ​ഠ​നം സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ക​ര്‍​സി​യോ​ങ്ങി​ല്‍ പൂ​ര്‍​ത്തി​യാ​ക്കിയ​തി​നു ശേ​ഷം,1971 മാ​ര്‍​ച്ച് 15ന് ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു. ടേ​ര്‍​ഷ്യ​ന്‍​ഷി​പ്പ് പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം, 1977 ഓ​ഗ​സ്റ്റ് 15ന് ​ഈ​ശോ​സ​ഭ​യി​ല്‍ നി​ത്യ​വ്ര​ത വാ​ഗ്ദാ​നം ന​ട​ത്തി.​ പ​ട്ടു​വം ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യി​ല്‍​ സ​ഹ​വി​കാ​രി​യാ​യി​ട്ടാ​യി​രു​ന്നു ശു​ശ്രൂ​ഷാ ജീ​വി​തം ആ​രം​ഭി​ച്ച​ത്