
ഫാ. പയസ് അത്തിക്കൽ
കോതമംഗലം: കോതമംഗലം രൂപത വൈദികൻ ഫാ. പയസ് അത്തിക്കൽ (80) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേതൻ കരിമണ്ണൂർ അത്തിക്കൽ പരേതരായ ഉലഹന്നാൻ - ബ്രിജിത്ത ദമ്പതികളുടെ മകനായി 1946 മേയ് 20നു ജനിച്ചു. കോതമംഗലം മൈനർ സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലും വൈദിക പരീശീലനം പൂർത്തിയാക്കി 1972 ഒക്ടോബർ 23 നു പൗരോഹിത്യ പട്ടം സ്വീകരിച്ചു. വാഴക്കുളം, വാഴത്തോപ്പ്, മണിയാറംകുടി പള്ളികളിൽ അസ്തേന്തിയായും കൂത്തുപാറ, കാൽവരിഗിരി ബൈസൺവാലി, കുഞ്ചിത്തണ്ണി, മുക്കുടം, ഉദയഗിരി പള്ളികളിൽ വികാരിയായും കലൂർ, മാങ്കുളം, ആനക്കുളം പള്ളികളിൽ പ്രോ വികാരിയായും ശുശ്രൂഷ ചെയ്തു. കലൂർ സെന്റ് ജോൺസ് യുപി സ്കൂൾ, കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂൾ, ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂൾ, മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂൾ, പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും ലുമെൻ കോളജ് കുഞ്ചിത്തണ്ണിയുടെ ഡയറക്ടറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊടിക്കുളം, കാളിയാർ പള്ളികളിൽ റെസിഡന്റ് പ്രീസ്റ്റ് ആയും സേവനം ചെയ്തു. 2010 മുതൽ വാഴപ്പിള്ളിയിലുള്ള ശാന്തിനിലയം പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് 5.30 ന് കരിമണ്ണൂരുള്ള സഹോദരൻ ജോസിന്റെ വസതിയിൽ എത്തിക്കുന്നതാണ്. വസതിയിലെ ശുശ്രൂഷ നാളെ രാവിലെ 10ന് ആരംഭിക്കുന്നതും തുടർന്ന് 11 മുതൽ രണ്ടു വരെ കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാനയോടൊപ്പമുള്ള അവസാനഭാഗ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം സംസ്കരിക്കും. സഹോദരങ്ങൾ: സിസ്റ്റർ ഡെയ്സി (നിർമല കോൺവന്റ്), സിസ്റ്റർ ട്രീസ ജോസ് എഫ്സിസി( മൂവാറ്റുപുഴ ), മേരി ജോസ് മാക്കോളിൽ വാഴക്കുളം, പരേതരായ മാത്യു, എമ്മാനുവേൽ, ഫാ. ഫ്രാൻസിസ് അത്തിക്കൽ, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions