
സിസ്റ്റർ മേരി ജോർജ് മണിക്കൊമ്പേൽ എഫ്സിസി
കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസ് ചോറ്റി അസീസി മഠാംഗമായ സിസ്റ്റർ മേരി ജോർജ് മണിക്കൊമ്പേൽ എഫ്സിസി (88) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ചോറ്റി മഠം സെമിത്തേരിയിൽ. ചെമ്മലമറ്റം മണിക്കൊമ്പേൽ പരേതരായ വർക്കി - ഏലി ദമ്പതികളുടെ മകളാണ്. പരേത മ്ലാമല, മുത്തോലി, എരുമേലി, കാഞ്ചിയാർ, മുക്കുളം, രാമക്കൽമേട്, കട്ടപ്പന, പുഞ്ചവയൽ, പെരുവന്താനം, ചോറ്റി, നിർമലഗിരി, പോത്തുപാറ, മുണ്ടക്കയം എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ സൊലാനോ എഫ്സിസി (തിടനാട്), ജോൺ, സിസ്റ്റർ മറ്റിൽഡ എംസി (റോം), ജോസഫ്, ഫാ. മാനുവൽ ഒഎഫ്എം (ആസാം), സിസ്റ്റർ എൽസി എസ്എബിഎസ് (നാഗലാൻഡ്), ജോസുകുട്ടി, പരേതനായ ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions