
രാജീവൻ
കടലാശേരി: നന്തിപുലം തങ്കപ്പൻ മകൻ രാജീവൻ(57) അന്തരിച്ചു, സംസ്കാരം ഇന്നു രാവിലെ 11ന് വടുക്കര ശ്മശാനത്തിൽ. കെഎസ്ഇബി ജീവനക്കാരനായിരുന്നു. അമച്ച്വർ നാടകരംഗത്ത് സജീവമായിരുന്നു. പ്രിയനന്ദനൻ സംവിധാനം ചെയ്ത തീൻ മേശയിലെ ദുരന്തം തുടങ്ങിയ നാടകങ്ങളിലടക്കം നിരവധി വേദികളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലളിതം രാജീവൻ എന്ന പേരിലാണ് ഇയാളെ അറിയപ്പെട്ടിരുന്നത്. കടലാശേരി യവന നാടകവേദിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സതി. മകൻ: ആശ്രയരാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions