Obituary
ത്വാ​ഖ അ​ഹ​മ്മ​ദ് അ​ല്‍ അ​സ്ഹ​രി

കാ​സ​ര്‍​ഗോ​ഡ് : സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ഡു​പ്പി ജി​ല്ല​ക​ളി​ലെ​യും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കീ​ഴൂ​രി​ലെ​യും സം​യു​ക്ത ഖാ​സി​യു​മാ​യ ത​ള​ങ്ക​ര ഖാ​സി​ലൈ​ന്‍ ഖാ​സി​യാ​ര​കം വീ​ട്ടി​ല്‍ ത്വാ​ഖ അ​ഹ​മ്മ​ദ് അ​ല്‍ അ​സ്ഹ​രി (78) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു 11നു ​ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ കാ​ശി​പ​ട്ട​ണം ദാ​റു​ന്നൂ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ കാ​മ്പ​സി​ല്‍. നി​ല​വി​ല്‍ ദ​ക്ഷി​ണ ക​ന്ന​ഡ ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ഡു​പ്പി ജി​ല്ല​ക​ളി​ലെ​യും കാ​സ​ര്‍​ഗോ​ഡ് കീ​ഴൂ​ര്‍ സം​യു​ക്ത ജ​മാ​അ​ത്ത്, കു​ഞ്ച​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​ന്നൂ​റി​ല്‍​പ​രം മ​ഹ​ല്ലു​ക​ളു​ടെ ഖാ​സി​യാ​ണ്. ഭാ​ര്യ: കെ. ​റ​ഹ്‌​മ​ത്തു​ന്നി​സ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് (അ​ജ്മ​ന്‍), ഹു​സൈ​ന്‍ റ​ഹ്‌​മാ​നി (സ​ദ​ര്‍ മു​ദ​രി​സ്, കാ​ശി​പ​ട്ട​ണം ദാ​റു​ന്നൂ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍), അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് ഹു​ദ​വി (വി​ദ്യാ​ര്‍​ഥി, ജാ​മി​ഉ​ല്‍ അ​സ്ഹ​ര്‍, ഈ​ജി​പ്ത്), ഫാ​ത്തി​മ, ആ​യി​ഷ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ള്‍: എം. ​ഖ​ലീ​ലു​ല്‍ റ​ഹ്‌​മാ​ന്‍ ദാ​രി​മി (ഖ​ത്തീ​ബ്, ഉ​പ്പ​ള കു​ന്നി​ല്‍ ജു​മാ​മ​സ്ജി​ദ്), ഫൈ​സ​ല്‍ (അ​ബു​ദാ​ബി), തൗ​ഫീ​റ, സി​ദ്ദീ​ഖ (കാ​ശി​പ​ട്ട​ണം).