
കേരള കോൺഗ്രസ് നേതാവ് പൗലോസ് ചാറ്റുകുളം
നെടുമ്പാശേരി: കേരള കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും പാറക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പൗലോസ് ചാറ്റുകുളം (70) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. സംസ്കാരം നാളെ എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ. എളവൂർ ചാറ്റുകുളം വീട്ടിൽ പരേതരായ കുഞ്ഞുവറീതിന്റെയും ഏലീശ്യയുടെയും മകനാണ്. എക്കാലവും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ വിശ്വസ്തനായിരുന്ന പൗലോസ്, കേരള കോൺഗ്രസ് വിഭജിച്ചപ്പോഴും ഇരുമുന്നണികളിൽ ചേർന്നപ്പോഴും തിരിച്ച് ഒന്നിച്ചപ്പോഴുമൊക്കെ പി.ജെയ്ക്കൊപ്പം നിലയുറപ്പിച്ചു. ദീർഘകാലം കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം. എളവൂർ, പാറക്കടവ് മേഖലയിലെ വിദ്യഭ്യാസ, കാർഷിക രംഗങ്ങളിൽ അടക്കം ഒട്ടേറെ വികസനങ്ങൾക്ക് നേതൃത്വം നല്കി. രണ്ടു തവണ പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരു തവണ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. ഭാര്യ: ഗ്രേസി എളവൂർ കല്ലറയ്ക്കൽ കുടുംബാംഗം. മക്കൾ: സ്റ്റെഫി (കാനഡ), ഫിഫ്റ്റോ (കാനഡ). മരുമക്കൾ: സന്ദീപ് (കാനഡ) കറുകച്ചാൽ കോട്ടയം , മേഘ (കാനഡ) തുറവൂർ . മൃതദേഹം അങ്കമാലി എൽഎഫ് ആശുപത്രി മോർച്ചറിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions