Obituary
സ​തീ​ഷ് അ​ന​ന്ത​പു​രി

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മ​രു​ത​ന്‍​കു​ഴി പ​ട​യ​ണി റോ​ഡ് അ​ഖി​ല്‍​ഭ​വ​നി​ല്‍ സ​തീ​ഷ് അ​ന​ന്ത​പു​രി (62) അ​ന്ത​രി​ച്ചു. 2013ല്‍ ​മു​കേ​ഷ്, സ​ന്ധ്യ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത​ങ്ങ​ളാ​ക്കി "ഫോ​ര്‍ സെ​യി​ല്‍' എ​ന്ന ചി​ത്രം ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്തു. ദൂ​ര​ദ​ര്‍​ശ​നു​വേ​ണ്ടി സീ​രി​യ​ലു​ക​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ഡി 2000,അ​മാ​വാ​സി, മോ​ഹ​നം,മോ​ഹ​ന​ച​ക്രം, മ​ന്ത്രം തു​ട​ങ്ങി​യ ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളു​ടെ ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു. നൊ​മ്പ​ര​ങ്ങ​ള്‍, ഗ​ന്ധ​ര്‍​വ​ന്‍​പാ​ട്ട്, ഏ​ഴാം​ഭാ​വം എ​ന്നീ നോ​വ​ലു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗാ​ന​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ദീ​പ, മ​ക്ക​ള്‍: മീ​നാ​ക്ഷി, സു​ല്‍​ത്താ​ന.