
സിസ്റ്റർ അന്നറീത്ത പിച്ചാപ്പിള്ളിൽ യുഎംഐ
കണ്ണൂർ:അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സന്യാസിനി സഭാംഗം സിസ്റ്റർ അന്നറീത്ത പിച്ചാപ്പിള്ളിൽ യുഎംഐ (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് മൂന്നിന് പയ്യാന്പലം ഉർസുലൈൻ കോണ്‍വന്റ് ചാപ്പലിൽ ആരംഭിച്ച് ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. കോതമംഗലം രൂപതയിൽ വാഴക്കുളം സെന്റ് ജോർജ് ഇടവകയിലെ പരേതരായ ലൂക്ക-മറിയാമ്മ ദന്പതികളുടെ മകളാണ്. കോഴിക്കോട്, കൊക്കാനിശേരി, തിരുവനന്തപുരം, കുറുമാത്തൂർ, കണ്ണൂർ, തൃക്കരിപ്പൂർ, പരിയാരം, ബംഗളൂരു, മംഗളൂരു, ജോണ്‍പൂർ, ബാസ്പൂർ, റോബട്ട്സ്ഗഞ്ച്, മരിയംപൂർ എന്നീ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രായാധിക്യത്താൽ കോഴിക്കോട് ബ്രിജിദ ഭവൻ കോണ്‍വന്റിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി, കുര്യൻ, ജോസഫ്, വർക്കി, മാത്യു, റോസക്കുട്ടി, ലൂക്കാച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions