
സിസ്റ്റർ റോസ്ലറ്റ് ഡിഎം
തിരുവനന്തപുരം: മേരിമക്കൾ സന്യാസിനി സമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ റോസ്ലറ്റ് ഡിഎം (75) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പോങ്ങുംമൂട് മഠംവക സെമിത്തേരിയിൽ. സംസ്കാര ശുശ്രൂഷകൾ പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസിന്റെ മുഖ്യകാർമികത്വത്തിലും കൂരിയാ ബിഷപ് ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പയുടെയും തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പയുടെയും സഹകാർമികത്വത്തിലും നടക്കും. അന്പൂരി മൈലാടൂർ കുടുംബാംഗമാണ്. മാർത്താണ്ഡം, നെല്ലിമൂട്, പോങ്ങുംമൂട്, അടൂർ, തണ്ണിത്തോട്, കൊട്ടാരക്കര, ജയമാതാ, ശാന്തിനികേതൻ, പുലയനാർകോട്ട, പോത്തൻകോട് എന്നീ മഠങ്ങളിലും നെല്ലിമൂട് (സെന്റ് ക്രിസോസ്റ്റോം) അടൂർ (പി.വി.എൽ.പി.എസ്.), തണ്ണിത്തോട്(സെന്റ് ബനഡിക്ട്), കിഴക്കേത്തെരുവ് (സെന്റ്മേരീസ്), നാലാഞ്ചിറ (സെന്റ് ജോണ്‍സ്) എന്നീ സ്കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions