
സിസ്റ്റർ മേരി ആന്റോണിറ്റ പടിഞ്ഞാറേ വീട്ടിൽ
കൊല്ലം: ഉമയനല്ലൂർ എംഎസ്എസ്ടി സന്ന്യാസിനി സമൂഹാംഗമായ സിസ്റ്റർ മേരി ആന്റോണിറ്റ (88) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഉമയനല്ലൂർ ചെറുപുഷ്പം ജനറലേറ്റ് കോൺവന്റ് ചാപ്പലിൽ. ആലപ്പുഴ തത്തംപള്ളി പടിഞ്ഞാറേ വീട്ടിൽ പരേതരായ ദേവസിയുടെയും മരിയയുടെയും മകളാണ്. വാഴൂർ, കാക്കോട്ടുമൂല, പെരിങ്ങമല, അന്തിയൂർക്കോണം, ചാങ്ങ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : പരേതരായ ടി.എസ്. തോമസ്, ടി.എസ്. ജേക്കബ്, ടി.എസ്. ജോസഫ്, മറിയക്കുട്ടി കെെതമറ്റം, ഏലിക്കുട്ടി കറുകയിൽ മണിയങ്കേരിൽ, തങ്കമ്മ പുത്തൻപുരയ്ക്കൽ, ചിന്നമ്മ പുലിക്കാട്ടിൽ. സിസ്റ്റർ ഗ്ലാഡിസ് എംഎൽഎഫ് സഹോദര പുത്രിയും ഫാ. ജോണി പടിഞ്ഞാറേവീട് സിഎംഐ മാന്നാനം സഹോദര പൗത്രനുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions