
എസ്.ബേബി കരിക്കംപള്ളിൽ
എടത്വ: കുട്ടനാട്ടിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായിരുന്ന ചെക്കിടിക്കാട് കരിക്കംപള്ളില്‍ പുതുചിറയ്ക്കല്‍ എസ്.ബേബി കരിക്കംപള്ളിൽ (ഗ്രിഗറി സഖറിയ-84) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ പരേതയായ ലീലാമ്മ മങ്കൊമ്പ് എഴുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജിജി, ആഷ, ജിജോ. മരുമക്കൾ: ജെസി, സിജോ, സൂസി, റ്റിൻസി. സഹോദരങ്ങൾ: ജെയിംസ്കുട്ടി, പരേതരായ ഫാ.തോമസ്മൂർ സിഎംഐ, അപ്പച്ചൻ, ജോണമ്മ, ഡോ.സ്കറിയ സക്കറിയ, അച്ചാമ്മ. പരേതൻ തകഴി ഗ്രാമ പഞ്ചായത്ത് മുൻ അംഗം, നെൽ കർഷക യൂണിയൻ (എം)സംസ്ഥാന സെക്രട്ടറി, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ എട്ടിനുവീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions