Obituary
ചിത്രകലാ അധ്യാപകൻ ടി.​വി. ഭാ​ർ​ഗ​വ​ൻ

മാ​ത​മം​ഗ​ലം : പേ​രൂ​ൽ "വ​ർ​ണ'​ത്തി​ൽ ടി.​വി. ഭാ​ർ​ഗ​വ​ൻ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചേ​പ്പാ​യി കോ​ട്ടം ശ്മ​ശാ​ന​ത്തി​ൽ. ത​ളി​പ്പ​റ​മ്പ് സീ​തി സ​ഹീ​ബ് ഹൈ​സ്കൂ​ളി​ൽ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. എ​ര​മം- കൂ​റ്റൂ​ർ സ​ർ​വീ​സ് ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. വ​ട​ക്കേ മ​ല​ബാ​റി​ലെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ചുന​ൽ​കി​യി​ട്ടു​ണ്ട്. തു​ളു​വ​ൻ ആ​ർ​ട്സ് എ​ന്ന പേ​രി​ൽ ദീ​ർ​ഘ​കാ​ലം മാ​ത​മം​ഗ​ല​ത്ത് സ്ഥാ​പ​ന​മു​ണ്ടാ​യി​രു​ന്നു, നി​ര​വ​ധി​ നാ​ട​കങ്ങളിൽ ന​ട​നാ​യും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നാ​ട​ൻക​ല​ക​ളു​ടെ പ്ര​യോ​ക്താ​വാ​യി​രു​ന്നു. 2022 ൽ ​കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യു​ടെ ഗു​രു​പൂ​ജ അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ‌ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി അ​ഞ്ഞൂ​റോ​ളം ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ചുന​ൽ​കി​യി​ട്ടു​ണ്ട്. ഭാ​ര്യ: ആ​ർ. ഭാ​നു​മ​തി. മ​ക്ക​ൾ: ദീ​പ്തി (പൂ​നെ), ധ​ന്യ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: നി​ഷാ​ന്ത് (എ​ൻജിനി​യ​ർ, ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ സു​രേ​ഷ് പൊ​തു​വാ​ൾ. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ.