
സിസ്റ്റർ ഷൈനി ഡിഎസ്എച്ച്
വടക്കഞ്ചേരി: ഡൊട്ടേഴ്സ് ഓഫ് സേക്രട്ട് ഹാർട്ട് സന്യാസിനി സഭാംഗം സിസ്റ്റർ ഷൈനി (മേരിക്കുട്ടി ജോസഫ് - 52) അന്തരിച്ചു. സംസ്കാരം നാളെ നാലിന് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന്റെ കാർമികത്വത്തിൽ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ. മൃതദേഹം നാളെ രാവിലെ 10 മുതൽ വടക്കഞ്ചേരി ചെറുപുഷ്പം കോൺവന്റിൽ പൊതുദർശനത്തിന് വയ്ക്കും. വടക്കഞ്ചേരി പകലോമറ്റം ജോസഫ് - സിസിലി ദമ്പതികളുടെ മകളാണ്. സന്യാസജിവിതത്തിന്റെ ഏറെ കാലവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു സിസ്റ്ററുടെ സേവനം. ഷില്ലോംഗിലെ ഡോൺ ബോസ്കോ കോളജ് പ്രഫസർ, ജോവായ് ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ന്യൂഡൽഹി എന്നിവിടങ്ങളിലെ അനാഥമന്ദിരങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ കൗൺസിലറായും മേഘാലയായിലെ ഗാസി ഗോത്രവർഗ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കണ്ണൂർ തളിപറമ്പ്, തിരുവനന്തപുരം വട്ടപ്പാറ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ റോസ് ജോസ് (ഹോളി ഫാമിലി പ്രൊവിൻഷ്യൽ ഹൗസ് ആരോഗ്യമാതാ പൊള്ളാച്ചി), ഷെറിൻ (മണ്ണാംപറമ്പ്, വടക്കഞ്ചേരി), ഷിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions