
സിസ്റ്റർ കലിസ്റ്റസ് സിഎംസി
മുവാറ്റുപുഴ: സിഎംസി പാവനാത്മ പ്രോവിൻസിലെ മൂവാറ്റുപുഴ കർമലീത്ത മഠാംഗം സിസ്റ്റർ കലിസ്റ്റസ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ സെന്റ്. ജോസഫ്സ് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയിൽ. കല്ലൂർക്കാട് തഴുവംകുന്ന് തെക്കേക്കര പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകളാണ്. ബഥേൽ,വാഴക്കുളം നാടുകാണി, മുരിക്കാശേരി, മങ്കുവ, വഴിത്തല, മാലിപ്പാറ, അരിക്കുഴ എന്നീ സ്കൂളുകളിലും, കോതമംഗലം കാർമൽ കോളജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോതമംഗലം പാവനാത്മ പ്രോവിൻസിൽ കോഴിപ്പിള്ളി, കോതമംഗലം, ആരക്കുഴ, തൊടുപുഴ, കൂമ്പൻപാറ, അടിമാലി, നെടിയശാല, അരിക്കുഴ, വാഴപ്പിള്ളി, മൂവാറ്റുപുഴ എന്നീ മഠങ്ങളിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ ഫാ. മാത്യു തെക്കേക്കര, സിസ്റ്റർ ഗബ്രിയേൽ സിഎംസി (ആരക്കുഴ), ഫാ. ജോസ് ജോസഫ് തെക്കേക്കര സിഎംഐ (മൈസൂർ), പരേതനായ പോളി ജോസ് (കല്ലൂർക്കാട്), ആനി തോമസ് ചീരകത്തോട്ടം (നാഗപ്പുഴ), റീത്ത ആന്റണി പൂവക്കോട് (കുറവിലങ്ങാട്), സെല്ലി ജോർജ് എടക്കര ചീങ്കല്ലേൽ (രാമപുരം), ജെസി മാത്യൂസ് വെന്പിള്ളിൽ (നാഗപ്പുഴ). ഫാ. എബി ചീരകത്തോട്ടം സിഎംഐ സഹോദരി പുത്രനും ജോസ് പോള്‍ (ഉണ്ണി) തെക്കേക്കര സഹോദര പുത്രനുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions