
എം.എൻ.കാരശേരിയുടെ സഹോദരന് സലാം നടുക്കണ്ടി
കാരശേരി: പ്രമുഖ സാമൂഹിക പ്രവർത്തകനും സംഘാടകനും റിട്ട. മുഖ്യാധ്യാപകനുമായിരുന്ന സലാം നടുക്കണ്ടി (78) അന്തരിച്ചു.എം.എൻ.കാരശേരിയുടെ സഹോദരനാണ്. പരേതരായ എൻ.സി. മുഹമ്മദ് ഹാജിയുടെയും ആയിഷക്കുട്ടി ഹജ്ജുമ്മയുടെയും മകനാണ്. മുക്കം മുസ്ലിം ഓർഫനേജ് സ്കൂൾ, മുട്ടിൽ ഓർഫനേജ് സ്കൂൾ, ചേന്ദമംഗലൂർ യുപി സ്കൂൾ, മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവാണ്. മുക്കം വികസന സമിതി കൺവീനർ, കേരള ഗവ. ടീച്ചേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, കെഎസ്എസ്പി യു പഞ്ചായത്ത് കമ്മിറ്റി അംഗം, ഇരുവഞ്ഞി സംരക്ഷണ സമിതി ചെയർമാൻ, മംഗളം മുക്കം റിപ്പോർട്ടർ, വികാസ് കറുത്തപറമ്പ് പ്രസിഡന്റ്, കാരശേരി യുപി സ്കൂൾ പൂർവ വിദ്യാര്‍ഥി സംഘടന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സക്കീന ചേന്ദമംഗലൂർ. മക്കൾ: ഡോ. സാഗർ സലാം (ഭംഗി ദന്താശുപത്രി എടവണ്ണപ്പാറ), സാമിർ സലാം (മാധ്യമ പ്രവർത്തകൻ), ആയിഷ കുട്ടി (ഖത്തർ). മരുമക്കൾ: ഷമീർ മേത്തലയിൽ (ഖത്തർ), ഫാസിന (നടുവണ്ണൂർ), അമൽ (നിലമ്പൂർ). സഹോദരങ്ങൾ: നടുക്കണ്ടി അബൂബക്കർ, (ചന്ദ്രിക മുൻ ന്യൂസ് എഡിറ്റർ), ഉമ്മയ്യ കുട്ടി (പന്നിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions