Obituary
സി​സ്റ്റ​ർ ഗ്രേ​യ്സ് സ​ലോം സി​എ​സ്എ​സ്

തൃ​ശൂ​ർ: മ​ണ്ണു​ത്തി സ​മ​രി​റ്റ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ്നേ​ഹോ​ദ​യ പ്രൊ​വി​ൻ​സി​ലെ പു​ല്ലൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ഗ്രേ​യ്സ് സ​ലോം അ​രി​ക്കാ​ട്ട് (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് 4.45 ന് ​മ​ണ്ണു​ത്തി സ്നേ​ഹോ​ദ​യ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. തൃ​ശൂ​ർ അ​ന്ന​മ​ന​ട അ​രി​ക്കാ​ട്ട് പ​രേ​ത​രാ​യ ലൂ​വി​സ്- ഏ​ല്യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​മ​രി​റ്റ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ്യ​കാ​ല അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്. മു​ള​യം ഡാ​മി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പൂ​ല്ലൂ​ർ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ, അ​സം​പ്ഷ​ൻ കോ​ണ്‍​വ​ന്‍റ് വെ​ള​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ൽ മി​ഷ​ന​റി ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 63 വ​ർ​ഷ​ക്കാ​ലം സ​മ​രി​റ്റ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ശ്രൂ​ഷ ചെ​യ്ത സി​സ്റ്റ​ർ കു​ഷ്ഠ​രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ക​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​പ്പീ​രി​യ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, ന​ഴ്സിം​ഗ് സു​പ്ര​ണ്ട​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പോ​ൾ​ക്കു​ട്ടി, പ​രേ​ത​നാ​യ ജോ​സ​ഫ്, ജോ​ർ​ജ്.