
ഫാ. തോമസ് ജെ. മുതുകാട്ടില്‍
കള്ളാര്‍ : കോട്ടയം രൂപതാംഗം ഫാ. തോമസ് ജെ. മുതുകാട്ടില്‍ (93) അന്തരിച്ചു. സംസ്കാരം പിന്നീട് മടമ്പം അലക്സ് നഗര്‍ ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. കാസർഗോഡ് ജില്ലയിലെ കള്ളാർ അടോട്ടുകയയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.1933 ല്‍ കോട്ടയം പൈങ്ങളത്ത് ജോസഫ്-അന്ന ദമ്പതികളുടെ മകനായി ജനിച്ചു. 1966 ല്‍ വൈദികപട്ടം സ്വീകരിച്ചു. അമേരിക്കയിലെ ബ്രൂക്ക്ലിന്‍ രൂപതയില്‍ വൈദികനായി സേവനമനുഷ്ഠിച്ചു. മുതുകാട്ടില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനാണ്. സഹോദരങ്ങള്‍: മേരി വേങ്ങച്ചേരില്‍, തെരേസ കോട്ടൂര്‍, സിസ്റ്റര്‍ ആന്സ എസ്വിഎം (റാണിപുരം), പരേതരായ ഫാ. സ്റ്റീഫന്‍ മുതുകാട്ടില്‍, മത്തായി, സൈമണ്‍, ഉലഹന്നാന്, അലക്സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions