
ഫാ. പോൾ തേനേത്ത് എംഎസ്എഫ്എസ്
വടക്കഞ്ചേരി: മിഷണറീസ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് സഭാംഗവും വിശാഖപട്ടണം പ്രൊവിൻസ് വൈദികനുമായ ഫാ.പോൾ തേനേത്ത്(72) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ പ്രധാനകാർമികത്വത്തിൽ ചുവട്ടുപ്പാടത്തുള്ള എംഎസ്എഫ്എസിന്റെ മെർമിയർ ഭവനിൽ. എറണാകുളം പിറവം മുളക്കുളം തേനേത്ത് പരേതരായ പൈലി - കന്നുംകുഴിയിൽ റോസമ്മ ദമ്പതികളുടെ മകനാണ്. 1984 ൽ വൈദിക പട്ടം സ്വീകരിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂൾ പ്രിൻസിപ്പൽ, റെക്ടർ, സുപ്പീരിയർ, പാരിഷ് പ്രീസ്റ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ബെസ്റ്റ് ടീച്ചർ അവാർഡും ഭാരത് ജ്യോതി അവാർഡും ലഭിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസ് (റിട്ട. അധ്യാപകൻ പുല്ലൂരാംപാറ, തിരുവമ്പാടി), ത്രേസ്യാമ്മ തലക്കൽ (കുറവിലങ്ങാട്), പത്രോസ്, തോമസ് (ഇരുവരും കല്ലൂർ തൃശൂർ), സെബാസ്റ്റ്യൻ, മാത്യു (ഇരുവരും മുളക്കുളം പിറവം), റോസിലി പുന്നത്താനത്ത് (കുറവിലങ്ങാട്), മേരിക്കുട്ടി തോട്ടക്കാട് (മുളക്കുളം, പിറവം), ജോൺസൺ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions