
ഫാ. റോബര്‍ട്ട് അത്തിക്കല്‍ എസ്ജെ
കരിമണ്ണൂര്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും തരുമിത്രയുടെ സ്ഥാപകനുമായ ഫാ. റോബര്‍ട്ട് അത്തിക്കല്‍ എസ്ജെ (73) പാട്നയില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പട്നയിലെ ജെസ്യൂട്ട് ആസ്ഥാനത്ത്.കരിമണ്ണൂര്‍ അത്തിക്കല്‍ പരേതരായ ഏബ്രഹാം ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പരേതനായ ജോസ് ഏബ്രഹാം, പരേതയായ സിസ്റ്റര്‍ നാന്‍സി എംഎസ്ജെ , സിസ്റ്റര്‍ മേഴ്സി സിഎംസി, റോസിലി, ജോസിയ. പട്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ഫാ.റോബര്‍ട്ട് അത്തിക്കല്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി 1988ല്‍ അദ്ദേഹം ആരംഭിച്ച പ്രസ്ഥാനമാണ് തരുമിത്ര. ഇന്ത്യയിലെ 23ലധികം സംസ്ഥാനങ്ങളിലായി 2,000ത്തോളം സ്കൂളുകളിലും കോളജുകളിലും വ്യാപിച്ചുകിടക്കുന്നു. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അംഗങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions