Obituary
ഫി​ലോ​മി​ന പോ​ള്‍

മ​ഞ്ഞു​മ്മ​ല്‍: രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി (ഓ​ട്ടോ​ണ​മ​സ്) പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജെ​യ്‌​സ​ണ്‍ മു​ളേ​രി​ക്ക​ലി​ന്‍റ മാ​താ​വ് ഞാ​റ​യ്ക്ക​ല്‍ മു​ളേ​രി​ക്ക​ല്‍ ഫി​ലോ​മി​ന പോ​ള്‍ (79) അ​ന്ത​രി​ച്ചു. ഏ​ലൂ​ര്‍ കു​ള​ങ്ങ​ര കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പോ​ള്‍. പ​രേ​ത​നാ​യ ലാ​ല്‍​സ​ണ്‍ മ​റ്റൊ​രു മ​ക​നാ​ണ്. മ​രു​മ​ക​ള്‍: ജൈ​യ്‌​നി (മു​ന്‍ കൗ​ണ്‍​സി​ല​ര്‍, മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി). മ​ഞ്ഞു​മ്മ​ല്‍ ഗാ​ര്‍​ഡി​യ​ന്‍ ഏ​ഞ്ച​ല്‍​സ് ഹൈ​സ്‌​കൂ​ൾ മു​ന്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യും സാ​മൂ​ഹി​ക​രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു പ​രേ​ത. ഗാ​ര്‍​ഡി​യ​ന്‍ ഏ​ഞ്ച​ല്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രി​ക്കെ, വി​ദ്യാ​ല​യ​ത്തെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ബെ​സ്റ്റ് സ്‌​കൂ​ള്‍ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​ള​മ​ശേ​രി​യി​ല്‍ നി​ന്ന് മ​ഞ്ഞു​മ്മ​ലി​ലേ​ക്കു​ള്ള ഗ്ലാ​സ് കോ​ള​നി പാ​ലം അ​നു​വ​ദി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ​തും അ​വ​രു​ടെ പൊ​തു​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​ണ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യും എ​റ​ണാ​കു​ളം ഡി​സി​സി അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.