Obituary
ഫാ.​തോ​മ​സ് ആ​നി​ക്കാ​ലാ​യി​ൽ എം​എ​സ്എ​ഫ്എ​സ്

വ​ട​ക്ക​ഞ്ചേ​രി: മി​ഷ​ണ​റീ​സ് ഓ​ഫ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സെ​യി​ൽ​സ് സ​ഭാം​ഗ​വും വി​ശാ​ഖ​പ​ട്ട​ണം പ്രൊ​വി​ൻ​സ് വൈ​ദി​ക​നു​മാ​യ ഫാ. ​തോ​മ​സ് ആ​നി​ക്കാ​ലാ​യി​ൽ (കു​ഴി​ഞ്ഞാ​ലി​ൽ-96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ എം​എ​സ്എ​ഫ്എ​സ് സ​ഭ​യു​ടെ വ​ട​ക്ക​ഞ്ചേ​രി ചു​വ​ട്ടു​പാ​ട​ത്തു​ള്ള മെ​ർ​മി​യ​ർ ഭ​വ​നി​ൽ. 1957 ഏ​പ്രി​ൽ 27ന് ​വൈ​ദീ​ക പ​ട്ടം സ്വീ​ക​രി​ച്ച ഫാ.​തോ​മ​സ്, വി​ശാ​ഖ​പ​ട്ട​ണം, അ​ന​ന്ദ​പൂ​ർ, ത​ണു​ക്കു എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഏ​റേ വ​ർ​ഷം പാ​രി​ഷ് പ്രീ​സ്റ്റാ​യി സേ​വ​നം ചെ​യ്തു. ഏ​റ്റു​മാ​ന്നൂ​ർ എ​സ്എ​ഫ്എ​സ് സെ​മി​നാ​രി, ആ​ന്ധ്രാ​പ്ര​ദേ​ശ് ഏ​ലൂ​ർ, ബം​ഗ​ളൂ​രു​വി​ലെ വി​ന​യാ​ല​യ എ​ന്നീ സെ​മി​നാ​രി​ക​ളി​ൽ റെ​ക്ട​റാ​യും വി​ശാ​ഖ​പ​ട്ട​ണം പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു സു​വി​ത്യ കോ​ള​ജി​ൽ ആ​ത്മീ​യ ഗു​രു​വാ​യി ദീ​ർ​ഘ​കാ​ലം സേ​വ​നം ചെ​യ്‌​തി​രു​ന്നു. പാ​ലാ പ്ര​വി​ത്താ​നം ആ​നി​ക്കാ​ലാ​യി​ൽ പ​രേ​ത​രാ​യ കു​രു​വി​ള - റോ​സ വെ​ള്ള​മ​രു​തു​ങ്ക​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കു​രു​വി​ള കു​ഴി​ഞ്ഞാ​ലി​ൽ (വെ​ട്ടി​മ​റ്റം, തൊ​ടു​പു​ഴ),ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ (തൊ​ടു​പു​ഴ), മാ​സ്റ്റ​ർ എ.​കെ.​അ​ഗ​സ്റ്റി​ൻ (മാ​സ്റ്റ​ർ​ജി), മ​റി​യം നാ​യ്ക്കം​പ​റ​മ്പി​ൽ (കോ​ട​ഞ്ചേ​രി), അ​ന്ന​മ്മ ചോ​ക്കാ​ട്ട് (പ്ര​വി​ത്താ​നം), ഏ​ലി​ക്കു​ട്ടി പാ​റേ​കു​ടി​ലി​ൽ (പാ​ലാ​വ​യ​ൽ). ചാ​ല​ക്കു​ടി മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ.​മാ​ത്യു നാ​യ്ക്കം​പ​റ​മ്പി​ൽ സ​ഹോ​ദ​രി പു​ത്ര​നാ​ണ്.