
ഫാ. ജയിംസ് വാമറ്റത്തില്‍
കോടഞ്ചേരി: താമരശേരി രൂപതാംഗം ഫാ. ജയിംസ് വാമറ്റത്തില്‍ (61) അന്തരിച്ചു. തോട്ടുമുഴിയിലെ സഹോദരന് റോയി വാമറ്റത്തിന്റെ ഭവനത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സംസ്കാര കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിൽ തുടര്‍ സംസ്കാര ശുശ്രൂഷകള്‍ നടത്തും. 1965 ഒക്ടോബര്‍ 20ന് പുല്ലൂരാംപാറ ഇടവകയിലെ പരേതനായ വാമറ്റത്തില്‍ വര്‍ക്കി- മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായി ജനിച്ചു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എല്‍പി സ്കൂളിലും ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1982 ല്‍ തലശേരി അതിരൂപതയിലെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര-ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1992 ഡിസംബര്‍ 29ന് താമരശേരി രൂപതയുടെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. മരിയാപുരം ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായും പനംപ്ലാവ്, തിരൂര്‍, വെറ്റിലപ്പാറ, മഞ്ഞുവയല്, കൂടരഞ്ഞി, പെരിന്തല്‍മണ്ണ, കൂരാച്ചുണ്ട്, മരിയാപുരം എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെ നാഷണല്‍ വൊക്കേഷന്‍ സര്‍വീസ് സെന്ററില്‍ സ്പിരിച്വാലിറ്റിയില് ഉന്നത പഠനം നടത്തിയ ഫാ. ജയിംസ് വാമറ്റത്തില്‍ താമരശേരി സെന്റ് അല്‍ഫോന്‍സ മൈനര്‍ സെമിനാരിയില്‍ സ്റ്റാഫ് മെംബറും തുടര്‍ന്ന് സെമിനാരിയിലെ സ്പിരിച്വല്‍ ഡയറക്ടറായും സേവനം ചെയ്തു. ഇക്കാലയളവില്‍ മരുതോങ്കര ഇടവകയിലും ശുശ്രൂഷ ചെയ്തു. താമരശേരി രൂപതയുടെ ഇന്റേണല്‍ ഓഡിറ്ററായും രൂപതാ കണ്‍സള്‍ട്ടറായും പ്രവര്‍ത്തിച്ച ഫാ. ജയിംസ് രൂപതാ പ്രസ്ബിറ്ററല്‍ കൗണ്‍സിലിലെയും പാസ്റ്ററല്‍ കൗണ്‍സിലിലെയും സജീവാംഗമായിരുന്നു. സഹോദരങ്ങള്‍: റോയി വാമറ്റത്തില്‍, ലിസി അന്തീനാട്ട് (കൂടരഞ്ഞി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions