
ജോജി കെ. ജോസഫ്
ചങ്ങനാശേരി: കരവട്ടതയ്യില് പരേതരായ കെ.എസ്.ജോസഫിന്റെയും മറിയാമ്മ ടീച്ചറിന്റെയും മകന് ജോജി കെ. ജോസഫ് (63) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് തൃക്കൊടിത്താനത്തുള്ള ഭവനത്തില്‍ ആരംഭിച്ച് സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍. പരേതന് പാലാ ബ്രില്ല്യന്റ് എന്‍ഡ്രൻസ് കോച്ചിംഗ് സെന്ററില്‍ സീനിയര്‍ അധ്യാപകനായിരുന്നു. ഭാര്യ ബെന്നി (റിട്ട.അധ്യാപിക) കണയംപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: ഡോ.മേഘ (അസി.പ്രഫ. ഡന്റല്‍ കോളജ്, ഹൂബ്ലി) ഏലിയാസ് (എൻജിനീയര്‍, നോയിഡ), അനഘ (വിദ്യാർഥി). മരുമകന് ബെന്സന് (മഞ്ചേരി). സഹോദരങ്ങള്‍: ഡോ.സെബാസ്റ്റ്യന്‍ (കാനഡ), ഡോ.മേരി എലിസബത്ത് (യുഎസ്എ), ഡോ. ടെസി ബാബു തുമ്പേപ്പറമ്പിൽ (ഇരിട്ടി), അഡ്വ.ജോസി കെ. ജോസഫ് (ചങ്ങനാശേരി), ആന്‍ ഷൈനി ജോണ്‍ കുന്നംപുറം (ആര്‍പ്പൂക്കര), റോസ്മേരി സാജൻ പാറയ്ക്കൽ (എൻജിനീയർ എറണാകുളം), സിസ്റ്റര്‍ ബിജി മേരി (ഹോളി ക്രോസ് കോണ്‍വെന്റ്, ബംഗളൂരു), പ്രീതി സോണി മണ്ണാനിക്കാട്ട് (തിരുവമ്പാടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions