
തോമസ്. കെ. ചെറിയാൻ
നിലന്പൂർ: തിരുവല്ല മേപ്രാൽ കണിയാന്ത്ര തോമസ്.കെ. ചെറിയാൻ (95) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്കുശേഷം 3.30 ന് വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസിന്റെ കാർമികത്വത്തിൽ നടക്കും. ഭാര്യ: തിരുവല്ല കൊച്ചിലിൽ ഡെയ്സി. മക്കൾ: സുനിൽ (പ്ലാന്റർ), ഡോ. ഫിലിപ്പ്, സുനിത (ബംഗളൂരു). മരുമക്കൾ: കോശി ഈപ്പൻ, പള്ളിപ്പുറത്ത് അനില, മീന. വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ട്രസ്റ്റി, മലബാർ ഭദ്രാസന കൗണ്‍സിൽ അംഗം, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം, കാര്യന്പാടി കണ്ണാശുപത്രി ഗവേണിംഗ് ബോർഡ് അംഗം, നിലന്പൂർ ലയണ്‍സ് ക്ലബ് പ്രസിഡന്റ്, വടപുറം ക്ഷീര കർഷക സൊസൈറ്റി പ്രസിഡന്റ്, തിരുവല്ല മേപ്രാൽ സെന്റ് ജോണ്‍സ് യുപി സ്കൂൾ മാനേജർ, തിരുവല്ല മേപ്രാൽ സെന്റ് ജോണ്‍സ് ഓർത്തഡോക്സ് വലിയപള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions