Obituary
ഫാ. ​മാ​ത്യു അ​റ​യ്ക്ക​ൽ എം​സി​ബി​എ​സ്

ക​ടു​വാ​ക്കു​ളം: ദി​വ്യ​കാ​രു​ണ്യ മി​ഷ​ന​റി സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ എ​മ്മാ​വൂ​സ് പ്ര​വി​ശ്യാം​ഗ​മാ​യ ഫാ. ​മാ​ത്യു അ​റ​യ്ക്ക​ൽ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശു​ശ്രൂ​ഷ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 9.45 ന് ​ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. കു​ള​പ്പു​റം പൈ​ങ്ങോ​ട്ടൂ​ര്‍ അ​റ​യ്ക്ക​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് - മാ​ര്‍​ത്ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​തി​ര​മ്പു​ഴ ലി​സ്യൂ മൈ​ന​ര്‍ സെ​മി​നാ​രി വൈ​സ് റെ​ക്ട​ര്‍, ആ​ന​പ്പാ​റ ഹൗ​സ് സു​പ്പീ​രി​യ​ര്‍, തി​രു​വ​ന​ന്ത​പു​രം എ​മ്മാ​വൂ​സ് ഹൗ​സ് സു​പ്പീ​രി​യ​ര്‍, ചെ​ങ്കോ​ട്ട മി​ഷ​ന്‍ സു​പ്പീ​രി​യ​ര്‍, അ​മേ​രി​ക്ക​യി​ല്‍ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ച ഫാ. ​മാ​ത്യു തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ സെ​മി​നാ​രി, കോ​ട്ട​യം സെ​ന്‍റ് സ്റ്റാ​നി​സ്ലാ​വൂ​സ് മൈ​ന​ർ സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ 15 വ​ര്‍​ഷ​ക്കാ​ലം ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ര്‍​ജ്, സി​സ്റ്റ​ർ റോ​സി​ലി.