
സിസ്റ്റര്‍ മേരി ഷാന്താള് വല്ലയില്‍
ചങ്ങനാശേരി: മിഷനറീസ് ഓഫ് ലിറ്റില്‍ ഫ്ളവര്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി ഷാന്താള് വല്ലയില്‍ (ഫിലോമിന - 83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് കുറിച്ചി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ചാപ്പിലില്‍ ആരംഭിച്ച് മഠം വക സെമിത്തേരിയില്‍. ചമ്പക്കുളം വല്ലയില്‍ കുടുംബാംഗമാണ്. പരേത കുന്നം, ഉളുന്തി, ചാങ്ങ, പെരിങ്ങമ്മല, അന്തിയൂര്‍കോണം, വെള്ളായണി, മുണ്ടത്താനം, ചങ്ങനാശേരി എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാ.ഏബ്രഹാം വല്ലയില്‍ സിഎംഐ, മേരിക്കുട്ടി, ആനിയമ്മ, തോമസ്, ത്രേസ്യാമ്മ, പരേതരായ വി.ജെ.ലൂയീസ്, എല്‍സമ്മ എന്നിവര്‍ സഹോദരങ്ങളാണ്. ഫാ.റോഷന് ഓവോലില് സഹോദരി പുത്രനും ദൈവദാസി സിസ്റ്റര്‍ മേരി ഷാന്താള് എസ്എബിഎസ്, സിസ്റ്റര്‍ കൊച്ചുറാണി വല്ലയില്‍ എംഎംഎം, ഫാ.ജോസ് പി. കൊട്ടാരം, ഫാ.ജോര്‍ജ് വല്ലയില്‍, ഫാ.ജോയ് വെട്ടുകാട് എന്നിവര്‍ കുടുംബാംഗങ്ങളുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions