
കെ.പി. തിരുമേനി
കൊച്ചി: എറണാകുളം പ്രസ് ക്ലബ് മുൻ നിര്‍വാഹക സമിതി അംഗവും സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സ്ഥാപക നേതാക്കളിലൊരാളുമായ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കാര്യപറമ്പില്‍ കെ.പി. തിരുമേനി (80) അന്തരിച്ചു. സിപിഎം നേതാവ് പരേതനായ പപ്പന് ചേട്ടന്റെ (കെ.കെ.പത്മനാഭന്) മകനാണ്. സംസ്കാരം ഇന്ന് രണ്ടിന് രവിപുരം ശ്മശാനത്തില്‍. ഭാര്യ: എം.കെ. കുസുമകുമാരി (റിട്ട. മിലിട്ടറി ക്യാപ്റ്റന്‍). മക്കള്‍: അനു (ചെന്നൈ), മിനു (നോര്‍വേ). സഹോദരങ്ങള്‍: പരേതനായ ലെനിന്, ഐഷ, പരേതയായ ബിസ്നി, സോയ, ഷാനവാസ്, ബാബു, സുധ, ബീന, ഉഷ. ഭൗതികശരീരം ഇന്ന് രാവിലെ 11.30 മുതല്‍ എറണാകുളം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions