Obituary
സി​പി​എം നേ​താ​വ് എ​സ്.​കെ. ആ​ശാ​രി

വി​തു​ര: മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യി​രു​ന്ന എ​സ്.​കെ. ആ​ശാ​രി(93) അ​ന്ത​രി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ രം​ഗ​ത്തും ക​ലാ​രം​ഗ​ത്തും സ​ജ്ജീ​വ​മാ​യി​രു​ന്ന ആ​ശാ​രി മി​ക​ച്ച ഒ​രു ചി​ത്ര​കാ​ര​നും ന​ട​നും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്നു. "സ​മ​ര​കാ​ഹ​ളം' ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ട് ക​ല​യെ​യും രാ​ഷ്‌​ട്രീ​യ​ത്തെ​യും അ​ദ്ദേ​ഹം സ​മ​ന്വ​യി​പ്പി​ച്ചു.അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ. ​കെ. നാ​യ​നാ​ർ, പു​ത്ത​ല​ത്ത് നാ​രാ​യ​ണ​ൻ, ആ​ർ. പ​ര​മേ​ശ്വ​ര​ൻ പി​ള്ള തു​ട​ങ്ങി​യ ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്ക് ദീ​ർ​ഘ​കാ​ലം സു​ര​ക്ഷി​ത​മാ​യ ഒ​ളി​യി​ട​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. ബ​ഹു​ജ​ന സം​ഘ​ട​നാ രം​ഗ​ത്ത് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി, അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു. തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും വി​തു​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: എ​സ്. കെ. ​അ​നീ​ഷ്, എ​സ്. കെ. ​അ​മൃ​ത (മ​ഞ്ജു). മ​രു​മ​ക​ൻ: വി​വേ​ക് മോ​ഹ​ൻ. സി​പി​എം നേ​താ​വും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ സ​ഹോ​ദ​ര​നാ​ണ്.