
സാബു മത്തായി
പോത്താനിക്കാട് : സിപിഎം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന തൊട്ടിയിൽ സാബു മത്തായി (62) അന്തരിച്ചു. ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി, സിപിഎം പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയാ സെക്രട്ടറിയാണ്. ഭൗതീകശരീരം നാളെ മൂന്നിന് കടവൂരിലുള്ള സിപിഎം പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും നാലിന് പൈങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വച്ചശേഷം അഞ്ചിന് വസതിയിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച 11 ന് ചാത്തമറ്റം കാർമ്മേൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അങ്കമാലി പൈനാടത്ത് എലിസബത്ത്. മക്കൾ: ഗീവർഗീസ് (ഓസ്ട്രേലിയ), എൽദോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions