
രാജഗോപാലൻ
തളിപ്പറമ്പ്: തൃച്ചംബരം പാലക്കുളങ്ങര ശിവം വീട്ടിൽ താമസിക്കുന്ന താഴത്ത് വീട്ടിൽ രാജഗോപാലൻ (87) അന്തരിച്ചു. ഡൽഹി റെയിൽവേ ബോർഡിൽ റിസർച്ച് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം തുടർന്ന് കെൽട്രോണിലും കെടിസി ടയേഴ്സിലും ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിച്ചു. പിന്നീട് ദുബായിലെ അൽ മസൂദ് ബെർഗം കമ്പനിയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ദീർഘകാലം സേവനമനുഷ്ഠിച്ച് അവിടെ നിന്നാണു വിരമിച്ചത്. പട്ടുവം യുപി സ്കൂൾ മാനേജർ, വി. നാരായണൻ നായർ മെമ്മോറിയൽ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, പട്ടുവം വടക്കേക്കാവ് ക്ഷേത്ര സേവാസംഘം പ്രസിഡന്റ് പദവികളും വഹിച്ചിരുന്നു. ഭാര്യ: പയ്യന്നൂർ കണ്ണോത്ത് വീട്ടിൽ പ്രഫ. ശാന്തകുമാരി (റിട്ട. കെമിസ്ട്രി വകുപ്പ് മേധാവി, പയ്യന്നൂർ കോളജ്). മക്കൾ: രാജീവ് രാജഗോപാലൻ (യുഎസ്എ), രാധിക രാജഗോപാലൻ (ബംഗളൂരു). മരുമക്കൾ: ലസിത (യുഎസ്എ),രാജേഷ് നമ്പ്യാർ (ചെയർമാൻ, നമ്പ്യാർ ബിൽഡേഴ്സ്, ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions