
സിസ്റ്റർ എക്സ്പെക്റ്റ സിഎംസി
ചൂണ്ടൽ: സിഎംസി നിർമല പ്രൊവിൻസിലെ ചൂണ്ടൽ സാൻതോം മഠാംഗമായ സിസ്റ്റർ എക്സ്പെക്റ്റ സിഎംസി (89) അന്തരിച്ചു. സംസ്കാരം ചൂണ്ടൽ സാൻതോം മഠം കപ്പേളയിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തി. മൂക്കന്നൂർ പാലിമറ്റം കുടുംബാംഗമാണ്. ഒല്ലൂർ സെന്റ് മേരീസ്, കോലഴി, കണ്ടശാംകടവ്, ആലുവ, പാവറട്ടി, ചൂണ്ടൽ മരീന ഹോം എന്നീ മഠങ്ങളിലും ദെയോരി, ഷഡോൾ എന്നീ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് ആൻസ് വെസ്റ്റ് ഫോർട്ട്, ലേഡി ഇമ്മാക്കുലേറ്റ് ചൂണ്ടൽ എന്നീ സ്കൂളുകളിൽ പ്രധാന അധ്യാപികയായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions