Obituary
സി​സ്റ്റ​ർ മേ​രി വാ​ഴ​പ്പി​ള്ളി എ​സ്എ​ൻ​ഡി​എ​സ്

മു​ള​യം: നി​ർ​മ​ല​ദാ​സി സ​മ​ർ​പ്പി​ത സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ മേ​രി വാ​ഴ​പ്പി​ള്ളി എ​സ്എ​ൻ​ഡി​എ​സ്(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബി​ഷ​പ് മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മു​ള​യം നി​ർ​മ​ല​ഭ​വ​നി​ൽ ന​ട​ത്തി. മാ​ള​വ​ന വാ​ഴ​പ്പി​ള്ളി കു​ഞ്ഞു​വ​റീ​ത്-​മ​റി​യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പു​ല്ല​ഴി ക്രി​സ്റ്റീ​ന ഹോം, ​സെ​ക്ക​ന്ത​രാ​ബാ​ദ് ബി​ഷ​പ്സ് ഹൗ​സ്, സൂ​ര്യ​പെ​ട്ട് സ്നേ​ഹ​നി​ല​യം, തു​പ്ര നി​ർ​മ​ല​ഭ​വ​ൻ, ഖ​മ്മം ക​രു​ണാ​മ​യ ഡെ​സ്റ്റി​റ്റ്യൂ​ട്ട് ഹോം, ​രാ​ജാം ഹോ​സ്റ്റ​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ 44 വ​ർ​ഷ​ത്തോ​ളം മി​ഷ​നി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.