
സ്റ്റെര്‍ലിന്‍ ലത്തീഫ്
കോഴിക്കോട് : കോഴിക്കോട്ടെ ആദ്യകാല മെഹ്ഫില്‍ സംഘാടകന്‍ ബിസി റോഡ് സ്റ്റെര്‍ലിന്‍ ലത്തീഫ് എന്ന വി.എച്ച്. എം. ലത്തീഫ് (73) അന്തരിച്ചു. കോഴിക്കോടിന്റെ പഴയകാല സംഗീത കൂട്ടായ്മകളുടെയും ഗസല്‍ധാര ഉള്‍പ്പെടെയുള്ള മെഹ്ഫില്‍ സംസ്കാരത്തിന്റെയും ശേഷിപ്പുകളായ പ്രസ്ഥാനങ്ങളില്‍ പ്രധാന ഭാരവാഹിയായി ഇദ്ദേഹം സജീവമായിരുന്നു. സംഗീത സ്നേഹികളെ ഏകോപിപ്പിക്കുന്നതിലും നഗരത്തില്‍ മെഹ്ഫില്‍ സന്ധ്യകള്‍ സംഘടിപ്പിക്കുന്നതിലും പ്രധാനിയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: സലീന, ഷബ്ന, സജ്ന, സാബൂസ്. മരുമക്കള്‍: ഹനീഫ, പരേതനായ സദ്ദക്കത്ത്, ഫെമിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions