Obituary
കൃ​ഷ്ണ​ന്‍

കാ​ര​ങ്ങാ​ട് : തേ​ഞ്ഞി​പ്പ​ലം പാ​ണ​മ്പ്ര നി​തി​ന​യി​ല്‍ കൃ​ഷ്ണ​ന്‍ കാ​ര​ങ്ങാ​ട് (82) അ​ന്ത​രി​ച്ചു. സംസ്കാരം നട ത്തി. ഭാ​ര്യ: രാ​ധ (റി​ട്ട. പ്രൊ​ഫ​സ​ര്‍ മീ​ഞ്ച​ന്ത ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളേ​ജ്). മ​ക്ക​ള്‍: നി​തി​ന്‍ (അ​ധ്യാ​പ​ക​ന്‍, മു​ണ്ടി​യ​ന്‍​കാ​വ് ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍), ഡോ. ​ന​മി​ത (എ​റ​ണാ​കു​ളം), നി​ഖി​ല്‍ (ദു​ബൈ). മ​രു​മ​ക്ക​ള്‍: പ്ര​വീ​ണ (അ​ധ്യാ​പി​ക, നൂ​റു​ല്‍ ഹു​ദ സ്‌​കൂ​ള്‍ മ​മ്പു​റം), പ്ര​കാ​ശ് (എ​റ​ണാ​കു​ളം), പ്ര​ഗ്‌​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ഗം​ഗാ​ധ​ര​ന്‍ വൈ​ദ്യ​ര്‍, പ​രേ​ത​രാ​യ കെ. ​രാ​മ​ന്‍ വൈ​ദ്യ​ര്‍ (സിപിഎം മു​ന്‍ തേ​ഞ്ഞി​പ്പ​ലം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി), ഭാ​സ്‌​ക​ര​ന്‍, പ​ത്മാ​വ​തി, ത​ങ്ക​മ്മു. പ​ര​പ്പ​ന​ങ്ങാ​ടി എ​ഇഒ, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ക​ളി​ല്‍ ജി​ല്ലാ വി​ദ്യാ​ഭ്യ​സ ഓ​ഫീ​സ​ര്‍, മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ ഔ​ദ്യോ​ഗി​ക സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 1990 മു​ത​ല്‍ 96 വ​രെ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ അം​ഗ​മാ​യി​രു​ന്നു. ക​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ട്ട് വ​ര്‍​ഷ​ത്തോ​ളം സി​ന്‍​ഡി​ക്കറ്റ് അം​ഗ​വു​മാ​യി. സാ​ക്ഷ​ര​താ​യ​ജ്ഞം ജി​ല്ല കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യും പെ​രി​ന്ത​ല്‍​മ​ണ്ണ ഇഎംഎ​സ് സ​ഹ​ക​ര​ണാ​ശു​പ​ത്രി ഡ​യ​റ​ക്ട​റാ​യും ദീ​ര്‍​ഘ​കാ​ലം ഉ​ണ്ടാ​യി​രു​ന്നു. തേ​ഞ്ഞി​പ്പ​ലം പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാണ്. സി​പിഎം തേ​ഞ്ഞി​പ്പ​ലം ലോ​ക്ക​ല്‍ ക​മ്മ​റ്റി​യം​ഗ​മാ​യി​രു​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. അ​നി​ല്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. സൈ​ന​ബ, ജി​ല്ല സെ​ക്ര​ട്ടേറി​റ്റം​ഗ​ങ്ങ​ളാ​യ ഇ. ​ജ​യ​ന്‍, കെ.​പി. അ​നി​ല്‍, നാ​ഷ​ണ​ല്‍ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് പ്രൊ​ഫ. എ.​പി. അ​ബ്ദു​ള്‍ വ​ഹാ​ബ്, പിഎ​സ്‌​സി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​കെ. സ​ക്കീ​ര്‍, മു​ന്‍ പി.​എ​സ്.​സി. അം​ഗ​ങ്ങ​ളാ​യ ആ​ര്‍.​എ​സ്. പ​ണി​ക്ക​ര്‍, മു​സ്ത​ഫ ക​ട​മ്പോ​ട്ടി​ല്‍, ഡോ. ​വി.​പി. അ​ബ്ദു​ള്‍ ഹ​മീ​ദ്, സ​തീ​ശ​ന്‍ സ​ര്‍​വ​ലാ​ശാ​ല മു​ന്‍ സി​ന്‍​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച്. ആ​ഷി​ഖ്, കെ.​കെ. ഹ​നീ​ഫ, ഡോ. ​എം. ഗോ​കു​ല്‍​ദാ​സ്, കെ. ​വി​ശ്വ​നാ​ഥ്, സി.​പി.​എം. ജി​ല്ലാ ക​മ്മ​റ്റി​യം​ഗം വി.​പി. സോ​മ​സു​ന്ദ​ര​ന്‍, ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​ന​രേ​ന്ദ്ര​ദേ​വ് ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​ര്‍ വ​സ​തി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു.