
ഡോ.എം.വി.ജോർജ്
തിരുവനന്തപുരം: കുഴിമറ്റം മാമൂട്ടിൽ ഡോ.എം.വി.ജോർജ്(96) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് കോട്ടയം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ. കേന്ദ്ര സർക്കാറിന്റെ അഗ്രികൾച്ചർ പ്രൈസസ് കമ്മീഷൻ അംഗം, ആദ്യ കേരള പ്രൈസസ് ബോർഡ് ചെയർമാൻ, കേരള പ്ലാനിംഗ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഡോ.മേരി ജോർജ് കോട്ടയം താഴ്ത്തങ്ങാടി തട്ടുങ്കൽ കുടുംബാംഗം. മക്കൾ: സൂസൻ ചെറിയാൻ, സജൻ ജോർജ്. മരുമക്കൾ: മോഹൻ ചെറിയാൻ, ഡോ.അനു. മൃതദേഹം നാളെ മൂന്നിന് തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions