
സിസ്റ്റർ പാൻക്രാസിയ മത്തായി
മൂവാറ്റുപുഴ: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി (എസ്സിസിജി) കോഴിക്കോട് പ്രൊവിൻസ് സഭാംഗവും കോതമംഗലം അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗവുമായ സിസ്റ്റർ പാൻക്രാസിയ മത്തായി (83) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ചെമ്പുമുക്ക് അട്ടിപ്പേറ്റി നഗറിലുള്ള പ്രതീക്ഷാ ഭവൻ കോൺവെന്റിൽ ആരംഭിച്ച് സംസ്കാരം ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയിൽ. കാക്കനാട്ട് മത്തായി-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ മത്തായി, അന്നക്കുട്ടി, ജോൺ, മറിയക്കുട്ടി. ഫാ. ജെയിംസ് കല്ലുങ്കൽ വിസി സഹോദരി പുത്രനാണ്. മൂന്ന് പതിറ്റാണ്ടിലധികം ഉദ്യോഗമണ്ഡൽ ജെഎൻഎം ആശുപത്രിയിൽ നഴ്സും മേട്രണും ആയിരുന്നു പരേത. നിർമല ഹോസ്പിറ്റൽ കോഴിക്കോട്, ഫാദർ മുള്ളേഴ്സ് കങ്കനാഡി, ഡോൺ ബോസ്കോ നോർത്ത് പറവൂർ, ലൂർദ് ഹോസ്പിറ്റൽ എറണാകുളം, ജൂബിലി മെമ്മോറിയൽ തിരുവനന്തപുരം, സെന്റ് റീത്താസ് ചങ്ങനാശേരി, പ്രതീക്ഷ ഭവൻ കാക്കനാട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions