
ബാലൻ നന്പ്യാർ
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് അമ്പലത്തിന് സമീപം മഠത്തിൽ വീട്ടിൽ എ.ഇ. ബാലൻ നമ്പ്യാർ (92) അന്തരിച്ചു. ഊട്ടിയിൽ ദീർഘകാലം വ്യാപാരിയായിരുന്നു. അളവൂർ ഇച്ചൂളിയത്ത് തറവാട്ടിലെ മുതിർന്ന അംഗവും കണ്ണാടിപ്പറമ്പ് മണിപറമ്പൻ കാവ് ദേവസ്ഥാനം രക്ഷാധികാരിയുമായിരുന്നു. ഊട്ടിയിലെ ഹോട്ടൽ അളകാപുരി, കവിത ഏജൻസി, കണ്ണാടിപ്പറമ്പ് ശ്രീകൃഷ്ണ ഫ്യുവൽസ്, ശിവശക്തി കോംപ്ലക്സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: തീയ്യഞ്ചേരി സാവിത്രി അമ്മ. മക്കൾ: ഡോ. രമ, രാജേഷ്. മരുമക്കൾ: ഡോ. ജയറാം നമ്പ്യാർ (മണിപ്പാൽ ഹോസ്പിറ്റൽ), എം.പി. ബീന (ടീച്ചർ, ക്രസന്റ് സ്കൂൾ, ഊട്ടി). സഹോദരങ്ങൾ: നാരായണി അമ്മ, പരേതരായ നാരായണൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions