
സിസ്റ്റര്‍ ഗ്രെയ്സ് ഫ്ളവര്‍ എഫ്സിസി
മൂവാറ്റുപുഴ : കരിമണ്ണൂര്‍ ഭവനാംഗമായ സിസ്റ്റര്‍ ഗ്രെയ്സ് ഫ്ളവര്‍ എഫ്സിസി (77) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം സെമിത്തേരിയില്‍. പരേത കാവക്കാട് നെടുങ്ങാട്ട് പരേതരായ ജോസഫ് - മര്‍ത്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പ്രഫ. സി.ജെ. തോമസ് (റിട്ട. പ്രഫ. നിര്‍മല കോളജ്, മൂവാറ്റുപുഴ), പരേതരായ മാത്യു ജോസഫ് (കാവക്കാട്), ജോര്‍ജ് ജോസഫ് (കോതമംഗലം), സിസ്റ്റര്‍ പ്രൊക്കുള സിഎച്ച്എഫ്, എന്‍.എ. ജോസഫ് (കല്ലൂര്‍ക്കാട്), സിസ്റ്റര്‍ ജോണ്‍സീന എഫ്സിസി, ജോണ്‍ ജോസഫ് (ഊന്നുകല്‍). പരേത പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ ദീര്‍ഘകാലം അധ്യാപികയായും സണ്‍ഡേ സ്കൂള്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധാപ്രദേശ്, ശാന്തിനികേതന്‍, നിര്‍മല നിവാസ്, നിര്‍മല മെഡിക്കല്‍ സെന്റര്‍, നിര്‍മലഗിരി, നിര്‍മലാരാം, തൊമ്മന്‍കുത്ത്, കരുണാലയം ബാലഭവന്, കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ ട്രഷറര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions