
ഇലത്താള കലാകാരൻ കിളിയാറ രാമൻനായർ
പുതുക്കാട്: മധ്യകേരളത്തിലെ ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇലത്താള കലാകാരൻ തെക്കെതൊറവ് കിളിയാറ രാമൻനായർ(74) അന്തരിച്ചു. തൃശൂർ പൂരത്തിന്റെ ഇലഞ്ഞിതറ മേളത്തിൽ 50 വർഷത്തിലേറെ പങ്കെടുത്തു. കുറുമാലിക്കാവ് ക്ഷേത്രത്തിലെ പാനപറയോഗത്തിൽ കൂടിയാണ് മേളരംഗത്ത് എത്തുന്നത്. പ്രമുഖ മേളപ്രമാണിമാരായിരുന്ന ചക്കംകുളം ശങ്കുണ്ണി മാരാർ, അപ്പുമാരാർ, തൃപ്പേകുളം അച്ചുതമാരാർ, മഠത്തിൽ ഗോപാലമാരാർ, പെരുവനം കുട്ടൻമാരാർ, കേളത്ത് അരവിന്ദാക്ഷമാരാർ എന്നിവരുടെ മേളത്തിൽ പതിവുകാരനായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions