Obituary
ഫാ. ​ജേ​ക്ക​ബ് ചെ​സാ​രി​യോ​സ് നാ​ല്‍​പ​താം​ക​ളം

കോ​ഴി​ക്കോ​ട്: ഫാ. ​ജേ​ക്ക​ബ് ചെ​സാ​രി​യോ​സ് നാ​ല്‍​പ​താം​ക​ളം (91) അ​ന്ത​രി​ച്ചു. ക​ല്‍​പ്പ​റ്റ ഫാ​ത്തി​മ മാ​താ ഹോ​സ്പി​റ്റ​ലി​ല്‍ വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​ട​ത്താ​യി ലൂ​ര്‍​ദ് ആ​ശ്ര​മ​ത്തി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൂ​ട​ത്താ​യി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ സം​സ്‌​കാ​ര ശു​ശ്രൂ​ഷ ന​ട​ത്തും. ഔ​സേ​പ്പ്-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ച​ങ്ങ​നാ​ശേ​രി ക​രി​ക്കാ​ട്ടൂ​രി​ല്‍ 1935 മാ​ര്‍​ച്ച് 11 നാ​ണ് ഫാ. ​ജേ​ക്ക​ബ് ചെ​സാ​രി​യോ​സ് ജ​നി​ച്ച​ത്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം സി​എം​ഐ സ​ഭ​യി​ല്‍ ചേ​ര്‍​ന്ന് 1961 മേ​യ് 17 ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. കാ​ന​ഡ​യി​ല്‍ ഡോ​ക്ട​റേ​റ്റോ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. സി​എം​ഐ കോ​ട്ട​യം പ്രൊ​വി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​ബാ​റി​ന്‍റെ സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ ആ​ത്മീ​യ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി 1969 ല്‍ ​ആ​രം​ഭി​ച്ച സെ​ന്‍റ് തോ​മ​സ് വൈ​സ് പ്രൊ​വി​ന്‍​സി​ന്‍റെ ര​ണ്ടാം വൈ​സ് പ്രൊ​വി​ന്‍​ഷ്യാ​ളാ​യി 1975 ല്‍ ​ഫാ. ചെ​സാ​രി​യോ​സ് നി​യ​മി​ത​നാ​യി. ഫാ. ​ചെ​സാ​രി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 1975 ല്‍ ​സി​ല്‍​വ​ര്‍ ഹി​ല്‍​സ് സ്‌​കൂ​ള്‍ സ്ഥാ​പി​ത​മാ​യ​ത്.1978 ല്‍ ​സെ​ന്‍റ് തോ​മ​സ് വൈ​സ് പ്രൊ​വി​ന്‍​സ്, തു​ട​ർ​ന്ന് പ്രൊ​വി​ന്‍​സാ​യി ഉ​യ​ര്‍​ത്ത​പ്പെ​ടു​ക​യും പി​ന്നീ​ട് പ്ര​ഥ​മ പ്രൊ​വി​ന്‍​ഷ്യാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 1981 മു​ത​ല്‍ വൈ​ദി​ക വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യും അ​മ​ലാ​പു​രി, കൂ​ട​ത്താ​യി, മേ​രി​ക്കു​ന്ന് എ​ന്നീ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.1992 മു​ത​ല്‍ 2014 വ​രെ ആ​ഫ്രി​ക്ക​യി​ലെ ടാ​ന്‍​സാ​നി​യാ​യി​ല്‍ കി​ഗോ​മ, മൊ​റൊ​ഗോ​റോ, ദാ​ര്‍​സ്‌​ലേം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സെ​മി​നാ​രി അ​ധ്യാ​പ​ക​നാ​യും ഇ​ട​വ​ക വി​കാ​രി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു. 2014 ല്‍ ​തി​രി​ച്ചെ​ത്തി ഒ​രു വ​ര്‍​ഷം ജ​മ്മു​കാ​ഷ്മീ​രി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​സ​ഫ്, ആ​ന്‍റ​ണി, മേ​രി​ക്കു​ട്ടി, അ​ച്ചാ​മ്മ, ഏ​ലി​യാ​മ്മ (സി​സ്റ്റ​ര്‍ പ്ര​സ​ന്‍റേ​ഷ​ന്‍), റോ​സ​മ്മ, അ​ല്‍​ഫോ​ണ്‍​സ.