Obituary
ഫാ.​തോ​മ​സ് ശ്രാ​മ്പി​ക്ക​ല്‍

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി മു​ന്‍ റെ​ക്ട​റു​മാ​യി​രു​ന്ന ഫാ.​തോ​മ​സ് ശ്രാ​മ്പി​ക്ക​ല്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട് പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പു​ളി​ങ്കു​ന്ന് ശ്രാ​മ്പി​ക്ക​ല്‍ തോ​മ​സ്-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 1967 സെ​പ്റ്റം​ബ​ര്‍ 21ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. അ​മ്പൂ​രി ഫൊ​റോ​ന പ​ള്ളി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി, പാ​റേ​ല്‍ പെ​റ്റി സെ​മി​നാ​രി അ​ധ്യാ​പ​ക​ന്‍, മാ​ങ്ങാ​നം എം​ഒ​സി പ്രി​ന്‍​സി​പ്പ​ല്‍, കു​റി​ച്ചി സെ​മി​നാ​രി റെ​ക്ട​ര്‍, തൃ​ശൂ​ര്‍ മേ​രി​മാ​താ സെ​മി​നാ​രി പ്ര​ഫ​സ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചു.