
ഫാ. മാത്യു വളവനാൽ
കരിമ്പൻ: ഇടുക്കി രൂപതാംഗമായ ഫാ. മാത്യു വളവനാൽ (63) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 9.30 ന് മരിയാപുരത്തുള്ള സഹോദരന്റെ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൊതുദർശനത്തിനായി മൃതദേഹം മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും. കരിമ്പൻ വളവനാൽ പരേതരായ തോമസ്- റോസമ്മ ദന്പതികളുടെ മകനാണ്. പൈങ്ങോട്ടൂർ, കരിമണ്ണൂർ, കലൂർ, ആയവന, വെള്ളയാംകുടി എന്നീ ഇടവകകളിൽ സഹവികാരിയായും മുളകരമേട്, രാജമുടി, വെണ്മണി, മാവടി, ബഥേൽ, പാറത്തോട്, ചെമ്പകപ്പാറ, വെള്ളത്തൂവൽ, കഞ്ഞിക്കുഴി, കല്ലാർകുട്ടി, പേഴുംകണ്ടം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോർജ്, മോളി, ആൻസി, സിബി, പരേതരായ ബേബി, സോയിച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions