
പി.ശേഖരൻ അടിയോടി
പുറക്കാട്: റിട്ട. വില്ലേജ് ഓഫീസർ ഷീന നിവാസ് പി. ശേഖരൻ അടിയോടി (82) അന്തരിച്ചു. സിപിഎം മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും പുറക്കാട് ഏ.കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്നു. പരേതരായ തെറ്റത്ത് നാരായണൻ നായരുടെയും പിരാട്ടിക്കണ്ടി മാതു അമ്മയുടെയും മകനാണ്. ഭാര്യ : സൗദാമിനി കല്ലുവളപ്പിൽ. മക്കൾ: എസ്.എൻ.ഷീന (അസി: മാനേജർ കെഎസ്എഫ്ഇ കൊയിലാണ്ടി), എസ്.എൻ. ഷൈനി. (അധ്യാപിക ,ഭജനമഠം സ്കൂൾ, മേലടി), എസ്.എൻ.രമ്യ .(അധ്യാപിക, മേപ്പയ്യൂർ വി എച്ച് എസ് സി ) .മരുമക്കൾ: മുരളി അയ്യപ്പൻ കണ്ടി (ഉളളിയേരി, റിട്ട: എസ്.ഐ കേരള പോലീസ് ), കെ.പി.നിധീഷ് അയനിക്കാട് (റിട്ട: ആർമി, എൻസിസി 30കേരള ബറ്റാലിയൻ), ഷാജു അണേലക്കടവ്(ഹെഡ് അക്കൗണ്ടന്റ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്). സഹോദരങ്ങൾ: തെറ്റത്ത് മാധവൻ നായർ, രാഘവൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, രാധ. സഞ്ചയനം ഞായറാഴ്ച.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions